അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് വീണ്ടും നീട്ടി സൗദി

  • 30/01/2021



റിയാദ്: സൗദിയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനുള്ള തീയ്യതി വീണ്ടും നീട്ടിയിരിക്കുന്നു. മേയ് 17 മുതലായിരിക്കും വിദേശത്തേക്കുള്ള സാധാരണ വിമാന സര്‍വീസുകള്‍ തുടങ്ങുകയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

മാര്‍ച്ച് 31ന് അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുമെന്നായിരുന്നു നേരത്തെ സൗദി അറിയിച്ചിരുന്നത്. എന്നാല്‍ അതേസമയം തീയ്യതി നീട്ടിയത് വിവിധ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായത് കൊണ്ടാണെന്നാണ് വിവരം ലഭിക്കുന്നത്. മേയ് 17ന് രാത്രി ഒരു മണി മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീക്കുകയെന്നാണ് പുതിയ അറിയിപ്പ്.

Related News