ഐ.സി.എഫ് സാൽമിയ മദ്റസ മീലാദ് ഫെസ്റ്റ് സമാപിച്ചു

  • 26/10/2025



കുവൈറ്റ് സിറ്റി: ഐ.സി.എഫ് സാൽമിയ മദ്റസയുടെ കീഴിൽ സംഘടിപ്പിച്ച തിരുവസന്തം -1500 മീലാദ് ഫെസ്റ്റിനു വർണാഭമായ സമാപനം. ദസ്മ ടീച്ചേഴ്‌സ് ഹാളിൽ നടന്ന ചടങ്ങിൽ മദ്റസ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ദഫ് പ്രദർശനം, ഫ്ലവർ ഷോ, സ്കൗട്ട് , ഖവാലി, ബുർദ പാരായണം തുടങ്ങിയവ ചടങ്ങിനെ ആകർഷകമാക്കി.

ക്വിസ് മത്സരം, എക്സിബിഷൻ, വിദ്യാർത്ഥികളുടെ കാലിഗ്രഫി പ്രദർശനം തുടങ്ങിയവയും ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ചു.

സമസ്ത കേരള സുന്നി വിദ്യഭ്യാസ ബോർഡ്നു കീഴിൽ കഴിഞ്ഞ അധ്യയന വർഷത്തെ പൊതു പരീക്ഷ ക്ലാസുകളിലെ വിജയികൾക്കുള്ള അംഗീകാര പത്രം ചടങ്ങിൽ വിതരണം ചെയ്തു. കെ. ജി മുതൽ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളിലെയും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾകളെ മൊമെന്റോ നൽകി ആദരിച്ചു.

ജി.സി.സി തലത്തിൽ ഏഴാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ അദ്നാൻ സർഫ്രാസിനെ അനുമോദിച്ചു. പൊതു ജനങ്ങൾക്കായി നടത്തിയ മീലാദ് ക്വിസിൽ ഒന്നാം സ്ഥാനം നേടിയ ഷാക്കിറ മുഹമ്മദ് നുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

സമാപന സമ്മേളനത്തിൽ ഹാഷിം തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് കുവൈറ്റ് നാഷണൽ ജനറൽ സെക്രടറി സ്വാലിഹ് കിഴക്കേതിൽ ഉൽഘാടനവും നാഷണൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി മുഖ്യ പ്രഭാഷണവും നടത്തി.

ചടങ്ങിൽ അബുല്ല വടകര, അബൂ മുഹമ്മദ്, അബ്ദുറസാഖ് സഖാഫി, അബ്ദുൽ അസീസ് സഖാഫി, നവാസ് കൊല്ലം അബ്ദുൽ ലത്തീഫ് തോണിക്കാര, ഇബ്രാഹിം മുസ്‌ലിയാർ വെണ്ണിയോട്, മുഹമ്മദലി സഖാഫി, ജാഫർ വള്ളുവമ്പ്രം തുടങ്ങിയവർ പങ്കെടുത്തു. റാഷിദ് ചെറുശോല സ്വാഗതവും സമീർ മുസ്‌ലിയാർ നന്ദിയും പറഞ്ഞു

Related News