ഫഹാഹീൽ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം

  • 09/12/2025



കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിൽ നിന്ന് ഫഹാഹീൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കായി കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദ് റോഡിൽ (ഫഹാഹീൽ റോഡ്) താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, വലത്, മധ്യ ലെയിനുകൾ അടച്ചിടുന്നതിന് പുറമെ, എഗൈല, ഫിന്റാസ് ജംഗ്ഷനുകളും അടച്ചിടും.

ഡിസംബർ 23 ചൊവ്വാഴ്ച വരെ ഈ നിയന്ത്രണങ്ങൾ തുടരും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വാഹനമോടിക്കുന്നവർ ട്രാഫിക് ചിഹ്നങ്ങൾ ശ്രദ്ധിക്കണമെന്നും, പകരമുള്ള വഴികൾ ഉപയോഗിക്കണമെന്നും, ഡ്യൂട്ടിയിലുള്ള ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Related News