ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ (ICGS) സാർത്ഥക് കുവൈറ്റിൽ എത്തി, കപ്പൽ സന്ദർശിക്കാൻ സൗകര്യമൊരുക്കി ഇന്ത്യൻ എംബസ്സി

  • 09/12/2025


കുവൈറ്റ് സിറ്റി : ഐസിജിഎസ് സാർത്ഥക് അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തിൽ എത്തിച്ചേർന്നു.  
സ്കൂൾ കുട്ടികൾ ഇന്ത്യൻ ത്രിവർണ്ണ പതാക വീശിയും ആവേശത്തോടെയും ക്രൂവിനെ സ്വാഗതം ചെയ്തും, ഐസിജിഎസ് സാർത്ഥക്കിന്റെ കുവൈത്തിലേക്കുള്ള വരവിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

സുരക്ഷ, പരിശീലനം, വിവരങ്ങൾ പങ്കിടൽ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണത്തിന്റെയും സൗഹൃദ സമുദ്ര ബന്ധത്തിന്റെയും ഭാഗമായാണ് ഈ സന്ദർശനം. ഐസിജിഎസ് സാർത്ഥക്കിന്റെ ജീവനക്കാർ സംയുക്ത അഭ്യാസങ്ങൾ, കൈമാറ്റ പരിപാടികൾ, സന്ദർശനങ്ങൾ എന്നിവയുൾപ്പെടെ കുവൈറ്റ് സഹപ്രവർത്തകരുമായി നിരവധി പ്രൊഫഷണൽ ആശയവിനിമയങ്ങളിൽ ഏർപ്പെടും . ഇന്ത്യയുടെ നാവിക മികവുകൾ പ്രദർശിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും തീരസംരക്ഷണ സേനകൾക്കിടയിൽ പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സന്ദർശനം അവസരമൊരുക്കുന്നു.

തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർത്തക്', ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ സമുദ്ര നിരീക്ഷണവും രക്ഷാപ്രവർത്തന ശേഷിയും വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിയോഗിച്ചിട്ടുള്ള അത്യാധുനിക ഓഫ്‌ഷോർ പട്രോൾ വെസൽ (OPV) ആണ്.

ഇന്ത്യൻ സമൂഹത്തിന് കപ്പൽ സന്ദർശിക്കാൻ ഇന്ത്യൻ എംബസ്സി സൗകര്യമൊരുക്കിയിട്ടുണ്ട്, മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് , അവർക്കനുവദിച്ച സമയത്തിൽ കപ്പൽ സന്ദർശിക്കാം.

Related News