കുവൈത്ത് ഫയർ ഫോഴ്‌സ് ഈ വർഷം നടത്തിയത് 34,650 പരിശോധനകൾ, 3,323 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

  • 23/10/2025



കുവൈത്ത് സിറ്റി: എല്ലാ ഗവർണറേറ്റുകളിലുമായി പ്രിവൻഷൻ സെക്ടർ 34,650 പരിശോധനാ പര്യടനങ്ങൾ പൂർത്തിയാക്കിയതായി ജനറൽ ഫയർ ഫോഴ്‌സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയാ വിഭാഗം ഡയറക്ടറും ഔദ്യോഗിക വക്താവുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് അറിയിച്ചു. 1,058 ഫീൽഡ് നിയമലംഘനങ്ങൾ കണ്ടെത്തി. ഈ വര്‍ഷം തുടക്കം മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പുറത്ത് വിട്ടത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 3,323 സ്ഥാപനങ്ങൾ ഭരണപരമായ നടപടികൾ വഴി അടച്ചുപൂട്ടി. സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ ഫയർ ഫോഴ്‌സ് ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

Related News