മുഖ്യമന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വെട്ടിച്ചുരുക്കിയ സർവ്വീസുകൾ പുനരാരംഭിച്ചു.

  • 22/10/2025




കുവൈറ്റ്‌ സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ നിർത്തിവെച്ച സെക്ടറുകളിലേക്കുള്ള ബുക്കിംഗ് പുനരാരംഭിച്ചു. മലയാളി പ്രവാസികൾക്ക് വിശിഷ്യാ മലബാറിലെ പ്രവാസികൾക്ക് ഏറെ പ്രയാസം സൃഷ്ടിച്ചേക്കാവുന്ന എയർ ഇന്ത്യയുടെ സർവീസ് വെട്ടിച്ചുരുക്കലിനെ തുടർന്ന് കല കുവൈറ്റ് ഉൾപ്പെടെയുള്ള പ്രവാസ സംഘടനകൾ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും ഇതിനെ തുടർന്ന് എയർ ഇന്ത്യ അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ ഫലമായാണ് സർവ്വീസുകൾ പുനരാരംഭിച്ചത്. മുഖ്യമന്ത്രിയുടെ സമയോചിതമായ ഈ ഇടപെടൽ ഒട്ടേറെ പ്രവാസി മലയാളികൾക്ക് സഹായകരമായെന്നും, എയർ ഇന്ത്യ അധികൃതർ സർവീസ് പുനരാരംഭിച്ചതിനേയും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അഭിവാദ്യം ചെയ്യുന്നതായും പ്രസിഡന്റ്‌ മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി വി ഹിക്മത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

Related News