ബധിരർക്കായി ഒരോ ഗവർണറേറ്റിലും ഒരു പള്ളിയിൽ ആംഗ്യഭാഷയിൽ ഖുതുബ: കുവൈത്തിൽ നിർദ്ദേശം

  • 22/10/2025



കുവൈറ്റ് സിറ്റി: കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിന്‍റെ ഭാഗമായി, കുവൈത്തിലെ ഓരോ ഗവർണറേറ്റുകളിലും കുറഞ്ഞത് ഒരു പള്ളിയിലെങ്കിലും വെള്ളിയാഴ്ച പ്രസംഗങ്ങളും (ഖുതുബ) മറ്റ് മതപരമായ പരിപാടികളും ആംഗ്യഭാഷയിൽ സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യകാര്യ മന്ത്രിയും കുടുംബ, ബാല്യകാല മന്ത്രിയുമായ ഡോ. അംതാൽ അൽ-ഹുവൈല ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് അൽ-വാസ്മിക്ക് ഔപചാരിക നിർദ്ദേശം സമർപ്പിച്ചു. ബധിര വിഭാഗക്കാർ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും മതപരമായ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ നീതിയും സമത്വവും ഉറപ്പുവരുത്താനും, ഭിന്നിശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭ കൺവെൻഷനിലെ വ്യവസ്ഥകൾ നടപ്പിലാക്കാനുമുള്ള കുവൈത്തിന്‍റെ പ്രതിബദ്ധതയാണ് ഈ നിർദ്ദേശം പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. അൽ ഹുവൈല വാർത്താ ഏജൻസിയോട് പറഞ്ഞു.

Related News