കുവൈത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ചില റോഡുകൾ അടച്ചിടും; മുന്നറിയിപ്പ്

  • 21/10/2025



കുവൈത്ത് സിറ്റി: തുർക്കി പ്രസിഡൻ്റ് റെസെപ് തയ്യിപ് എർദോഗൻ്റെ കുവൈത്ത് സന്ദർശനത്തോടനുബന്ധിച്ച്, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച, ചില പ്രധാന റോഡുകളിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ബന്ധ-മാധ്യമ വിഭാഗം അറിയിച്ചു. ഉച്ചയ്ക്ക് 12:00 മണിക്ക് നിയന്ത്രണങ്ങൾ ആരംഭിക്കുകയും, അതിഥി ബയാൻ പാലസിൽ എത്തുന്നതുവരെ തുടരുകയും ചെയ്യും.

അമീരി എയർപോർട്ട് മുതൽ കിംഗ് ഫൈസൽ റോഡ് വരെ നിയന്ത്രണങ്ങൾ ഉണ്ട്. കിംഗ് ഫൈസൽ റോഡിൻ്റെ മുഴുവൻ നീളത്തിലും സിക്സ്ത് റിംഗ് റോഡുമായുള്ള (Sixth Ring Road) കവല വരെ. തുടർന്ന് കിംഗ് ഫഹദ് റോഡ് വഴി ബയാൻ പാലസിൻ്റെ കവാടം വരെ അടച്ചിടും. 

സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കുക. താൽക്കാലിക അടച്ചുപൂട്ടൽ സമയത്ത് സുഗമമായ ഗതാഗത പ്രവാഹം ഉറപ്പാക്കുന്നതിനായി ബദൽ റൂട്ടുകൾ ഉപയോഗിക്കുക എന്നിവയാണ് നിർദേശങ്ങൾ.

Related News