കുവൈത്തിൽ പ്രോഗ്രാമുകൾ നടത്താൻ ലൈസൻസ് ഇനി മുതൽ വിസാ കുവൈത്ത് പ്ലാറ്റ്ഫോം വഴി മാത്രം

  • 20/10/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ ടൂറിസം, സാംസ്കാരിക മേഖലകളിൽ സമൂലമായ മാറ്റം ലക്ഷ്യമിട്ട്, ഇവൻ്റുകൾ സംഘടിപ്പിക്കുന്നതിന് 'Visit Kuwait' എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വരുമെന്ന് വിവരം, സാംസ്കാരിക, യുവജനകാര്യ മന്ത്രി അബ്ദുൽറഹ്മാൻ അൽ-മുതൈരി പ്രഖ്യാപിച്ചു. പ്രാദേശികവും അന്തർദേശീയവുമായ കമ്പനികൾക്ക് ടൂറിസം, സാംസ്കാരികം, കലാപര്യം, വിനോദം, മറ്റ് പൊതു പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ അപേക്ഷ സമർപ്പിക്കാനുള്ള ഏക അംഗീകൃത പ്ലാറ്റ്‌ഫോം ഇനി മുതൽ Visit Kuwait ആയിരിക്കും.

ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം നവംബർ 1-ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. അപേക്ഷാ നടപടിക്രമങ്ങൾ ലളിതമാക്കുക, സുതാര്യത വർദ്ധിപ്പിക്കുക, കാര്യക്ഷമതയും വേഗതയും ഉറപ്പാക്കുക എന്നിവയാണ് ഈ സംരംഭത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. സുപ്രധാന മേഖലകളിലെ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള മന്ത്രാലയത്തിൻ്റെ മാധ്യമ തന്ത്രത്തിൻ്റെ ഭാഗമാണിത്.

Related News