ചിറ്റാറുകാർ ഇൻ കുവൈറ്റ് ( CiK) ചിറ്റാറോണം 2025 എന്ന പേരിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

  • 19/10/2025

കുവൈറ്റ്‌ സിറ്റി : ചിറ്റാറുകാർ ഇൻ കുവൈറ്റ് ( CiK) ചിറ്റാറോണം 2025 എന്ന പേരിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കബദിൽ വച്ച് നടന്ന ചടങ്ങിൽ മുതിർന്ന അംഗം സജിരാജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ റോബി മണിയാകുന്നിൽ ആദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരാജ് TS, സ്വാഗതവും, വനിതാവേദി കോർഡിനേറ്റർ ലൗലി തോമസ്, ട്രഷറർ ഷൈജു സ് ബാലൻ, ദിനു കമൽ, ഷിജു മാത്യു, രാജചന്ദ്രൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചിറ്റാറിന്റെ ഗ്രാമീണനന്മയും ഒരുമയും സാമാന്വയിച്ച പരുപാടി സന്ധ്യ സജീവ്, ഷാജി ജോയ്, സുനിൽ കുമാർ, അജു കെ മാത്യു, എന്നിവർ നേതൃത്വം നൽകി.
കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന നാടൻ കലാ കായിക പരിപാടികൾ,പാരഡൈസ് റെസ്റ്റെറന്റെന്റെ വിഭവ സമൃദ്ധമായ ഓണസദ്യ, ഹൽവാസ് കുവൈറ്റ്‌ന്റെ ഗാനമേള എന്നിവയും പരുപാടിക്ക് മാറ്റുകൂട്ടി.

നോർക്ക പ്രവാസി ക്ഷേമനിധി, ഹെൽത്ത്‌ ഇൻഷുറൻസ് എന്നിവക്കായി പ്രത്യേക ഹെല്പ് ഡസ്ക് പ്രവർത്തിച്ചു.

പ്രോഗ്രാം ജനറൽ കൺവീനവർ പ്രിൻസ് കോശി നന്ദി അറിയിച്ചു.

Related News