19-ആം ദേശിയ വടംവലി മത്സരത്തിനുള്ള പെരുമ്പറ മുഴങ്ങി, തനിമ കുവൈത്ത്‌ ഓണത്തനിമ'25 പോസ്റ്റർ പ്രകാശനം ചെയ്തു.

  • 19/10/2025


കുവൈത്തിലെ പ്രമുഖ്യ കലാസാംസ്കാരികസംഘടനയായ തനിമ കുവൈത്ത്‌ നവംബർ 28 നു അബ്ബാസ്സിയ ഇന്റഗ്രേറ്റഡ് സ്‌കൂൾ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന ഓണത്തനിമ'25 ന്റെ പോസ്റ്റർ നൈസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഗ്രാം കൺവീനർ ബിനിൽ സ്കറിയയിൽ നിന്ന് ഷഫാസ് അഹമ്മദ് ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവ്വഹിച്ചു.

കുവൈത്ത്‌ പ്രവാസികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 19 ആം ദേശിയ വടംവലി മത്സരം, പേൾ ഓഫ്‌ ദി സ്കൂൾ അവാർഡുകൾ, നാടിനെ ഓർമ്മിപ്പിക്കും വിധം നിറപ്പകിട്ടാർന്ന ഘോഷയാത്രയടക്കം തികച്ചും വ്യത്യസ്തമായ പരിപാടികളാണ് തമിമ ഒരുക്കുന്നതെന്ന് പ്രോഗ്രാം കൺവീനർ ബിനിൽ സ്കറിയ അറിയിച്ചു. തനിമയുടെ സാംസ്കാരിക സാമൂഹിക സേവനങ്ങൾക്ക്‌ സർവ്വപിന്തുണയും നൽകുന്നതായും തനിമയുമായ്‌ ചേർന്ന് നിൽകുന്നതിൽ അഭിമാനിക്കുന്നതായും ‌ഷഫാസ് അഹമ്മദ് ആശംസാപ്രസംഗത്തിൽ അറിയിച്ചു. ആവേശോജ്വലമായ 19-ആം ദേശീയ വടംവലി മത്സരത്തിന്റെ രെജിസ്റ്റ്രേഷൻ ആരംഭിച്ചതായ്‌ സ്പോർട്സ് കൺവീനർ ജിൻസ് മാത്യു അറിയിച്ചു.

തനിമ കൺവീനർ ജോജിമോൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓഫീസ്‌ സെക്രെട്ടറി ജിനു കെ. അബ്രഹാം സ്വാഗതം ആശംസിച്ചു. സീനിയർ ഹാർഡ്കോർ അംഗങ്ങളായ ബാബുജി ബത്തേരി, ജേക്കബ് വർഗീസ്, ദിലീപ് ഡികെ, ഉഷ ദിലീപ്, മുബാറക്ക് കാമ്പ്രത്ത്, കുമാർ തൃത്താല, റാണ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. ജോയിന്റ്‌ കൺവീനർ വിജേഷ് വേലായുധൻ നന്ദി അറിയിച്ചു.

ഫോട്ടോ കാപ്ഷൻ: ഷഫാസ് അഹമ്മദ് ഓണത്തനിമ'25 പോസ്റ്റർ പ്രകാശനകർമ്മം നിർവ്വഹിക്കുന്നു.

Related News