മുബാറക്കിയയിൽ പരിശോധന; ഭക്ഷ്യയോഗ്യമല്ലാത്ത ആട്ടിറിച്ചി പിടികൂടി

  • 10/09/2025


കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായി, കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ മുബാറകിയ ഫുഡ് ഇൻസ്പെക്ഷൻ സെന്ററിൽ മിന്നൽ പരിശോധന നടത്തി. മനുഷ്യന്റെ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 34 ആടുകളുടെ ജഡങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്ന ഈ ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു. രാജ്യത്തെ ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related News