മുബാറകിയ മാർക്കറ്റിൽ എയർ കണ്ടീഷൻ ചെയ്ത നടപ്പാതകൾ ഒരുക്കുന്നു; കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകാരം നൽകി

  • 10/09/2025



കുവൈത്ത് സിറ്റി: തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ച ചരിത്രപ്രസിദ്ധമായ മുബാറകിയ മാർക്കറ്റിന്റെ ഭാഗങ്ങളിൽ നടപ്പാതകളും എയർ കണ്ടീഷൻ ചെയ്ത വഴികളും സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട്സ് സെക്ടറിന്‍റെ അപേക്ഷയ്ക്ക് കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകാരം നൽകി. മുബാറകിയയിലുണ്ടായ തീപിടുത്തത്തിൽ തകർന്ന ഭാഗങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള വലിയൊരു പദ്ധതിയുടെ ഭാഗമാണിത്. കുവൈത്തിന്റെ പരമ്പരാഗത വാസ്തുവിദ്യാ പൈതൃകം സംരക്ഷിച്ചുകൊണ്ട് കെട്ടിടങ്ങളും നടപ്പാതകളും പുനഃസ്ഥാപിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു.

ഈ പദ്ധതിയിൽ കടകൾക്കിടയിൽ പരസ്പരം ബന്ധിപ്പിക്കുന്ന മേളക്കൂരകളും ഉൾപ്പെടുന്നുണ്ട്. ഇത് സന്ദർശകരെയും കച്ചവടക്കാരെയും കടുത്ത ചൂടിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുകയും മാർക്കറ്റിന്റെ രൂപം മെച്ചപ്പെടുത്തുകയും ചെയ്യും. പൊതുവഴികൾ എയർ കണ്ടീഷൻ ചെയ്യുന്നതിലൂടെ, കടകളിൽ എത്തുന്നവർക്ക് സുഖപ്രദമായ അന്തരീക്ഷം ഒരുക്കാനും കൂടുതൽ നേരം അവിടെ ചിലവഴിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും സാധിക്കും. ഇത് സ്വദേശികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ മികച്ച അനുഭവമായിരിക്കും.

Related News