ബ്ലാക്ക് റോക്ക് കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു; നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി

  • 10/09/2025



കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ ആസ്തി മാനേജ്മെന്റ് കമ്പനിയായ ബ്ലാക്ക് റോക്കിന് കുവൈത്തിൽ പ്രവർത്തിക്കാനുള്ള ലൈസൻസും അനുമതിയും ലഭിച്ചതായി കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി (കെഡിഐപിഎ) അറിയിച്ചു. ഈ നീക്കം രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലുള്ള കമ്പനിയുടെ വിശ്വാസം വ്യക്തമാക്കുന്നു. കുവൈത്ത് വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഷെയ്ഖ് ഡോ. മെഷാൽ അൽ ജാബർ അൽ അഹമ്മദ് അൽ സബാഹ്, ദേശീയ പ്രതിഭകളെ വളർത്തുന്നതിലും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിക്ഷേപങ്ങളെ ആകർഷിക്കാൻ കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. "കുവൈത്ത് രാജ്യവുമായുള്ള ഞങ്ങളുടെ പതിറ്റാണ്ടുകൾ നീണ്ട പങ്കാളിത്തം ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ബന്ധങ്ങളിൽ ഒന്നാണ്. കുവൈത്തിലെ ഫിസിക്കൽ സാന്നിധ്യത്തിലൂടെ ഈ പങ്കാളിത്തം ശക്തിപ്പെടുത്താനും സാമ്പത്തിക മേഖലയ്ക്ക് സംഭാവന നൽകാനും ദേശീയ പ്രതിഭകളെ വികസിപ്പിക്കാനും ഞങ്ങൾ പ്രതീക്ഷിക്കുന്നു," ബ്ലാക്ക് റോക്കിന്‍റെ സിഇഒയും ചെയർമാനുമായ ലാറി ഫിങ്ക് പറഞ്ഞു.

Related News