വ്യാജ ലൈസൻസ് കേസ്; കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മാൻപവർ അതോറിറ്റി

  • 10/09/2025



കുവൈത്ത് സിറ്റി: ഓട്ടോമേറ്റഡ് ലേബർ നീഡ്‌സ് സിസ്റ്റത്തിൽ കൃത്രിമം കാണിച്ച് പണത്തിന് വ്യാജ ലൈസൻസ് നൽകുന്ന സംഘത്തെ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന് പിന്നാലെ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി തൊഴിലാളികളെ ലഭിച്ച കമ്പനികളുടെ രേഖകൾ പരിശോധിക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും വൃത്തങ്ങൾ വിശദീകരിച്ചു.

സ്വകാര്യ സ്ഥാപനങ്ങളുടെ തൊഴിൽ ആവശ്യകതകൾ വിലയിരുത്തുന്ന പ്രക്രിയ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി പിഎഎം അടുത്തിടെ അതിന്റെ ഇലക്ട്രോണിക് പോർട്ടലായ (അഷെൽ/കമ്പനികൾ) ഒരു ഓട്ടോമേറ്റഡ് സേവനം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. തൊഴിലാളികളുടെ എണ്ണം കണക്കാക്കുന്നതിലെ കൃത്രിമം ഇത് ഇല്ലാതാക്കുമെന്നും ഓരോ കമ്പനിയുടെയും യഥാർത്ഥ പ്രവർത്തനങ്ങൾക്ക് അനുസരിച്ചുള്ള തൊഴിലാളികളെ ഉറപ്പാക്കുമെന്നും അധികൃതര്‍.

Related News