കുവൈത്തിൽ കുളമ്പുരോഗം പൂർണ്ണമായും നിയന്ത്രണത്തിലായി; ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിച്ചു

  • 09/09/2025


കുവൈത്ത് സിറ്റി: കുവൈത്തിൽ പടർന്നുപിടിച്ച കുളമ്പുരോഗം (foot-and-mouth disease) പൂർണ്ണമായും നിയന്ത്രണത്തിലാക്കിയതായി ലോകാരോഗ്യ സംഘടന (WHO) ഔദ്യോഗികമായി അംഗീകരിച്ചു. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAAFR) ആണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

മൃഗാരോഗ്യ വകുപ്പിന്റെ നിയന്ത്രണ നടപടികൾ അംഗീകരിച്ചുകൊണ്ട്, രോഗവ്യാപനം പൂർണ്ണമായും അവസാനിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

കന്നുകാലി മേഖലയിലെ ജീവനക്കാരുടെയും, മൃഗാരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും, വെറ്ററിനറി ഡോക്ടർമാരുടെയും കൂട്ടായ പരിശ്രമത്തെ അതോറിറ്റി അഭിനന്ദിച്ചു. കന്നുകാലി വളർത്തുന്നവരും, ക്ഷീര കർഷകരും, ഫാമുകളിലെ തൊഴിലാളികളും നൽകിയ പിന്തുണയും സഹകരണവും ഈ നേട്ടത്തിന് സഹായകമായെന്നും അതോറിറ്റി അവരുടെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

Related News