കുവൈത്തിൽ 'അൽ-ഹൈസ്' പ്രതിഭാസം: ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

  • 31/08/2025


കുവൈത്ത് സിറ്റി: പൊടിപടലങ്ങളും മണൽത്തരികളും നിറഞ്ഞ അന്തരീക്ഷം കാരണം കാഴ്ചക്കുറവിന് കാരണമാകുന്ന അൽ-ഹൈസ് എന്ന പ്രതിഭാസം കുവൈത്തിൽ സാധാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രതിഭാസം കാഴ്ചയെ തടസ്സപ്പെടുത്തുന്നതിനൊപ്പം ആരോഗ്യപരമായും പാരിസ്ഥിതികപരമായും ദോഷകരമാണ്.

അൽ-ഹൈസ് എന്നത് മണൽ, പൂമ്പൊടി, തുരുമ്പിച്ച ധാതുക്കൾ, മറ്റ് ചെറിയ കണികകൾ എന്നിവ ചേർന്നതാണ്. ഇതിന് തവിട്ടുനിറമോ ചാരനിറമോ ഉണ്ടാകാം. പ്രാദേശികമായി ഇതിനെ "മാരിഖ്" എന്നും വിളിക്കാറുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ധറാർ അൽ-അലി വിശദീകരിച്ചു. 

ശക്തമായ കാറ്റ്, കടുത്ത വരൾച്ച, നിർമ്മാണ പ്രവർത്തനങ്ങൾ, ഖനനം തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങളാണ് അൽ-ഹൈസ് ഉണ്ടാകാൻ പ്രധാന കാരണം. നദികളും തടാകങ്ങളും കളിമണ്ണുള്ള സ്ഥലങ്ങളും (സബ്ഖകൾ) വരണ്ടുപോകുന്നതും ഈ പ്രതിഭാസത്തിന് കാരണമാകുന്നു. വർധിച്ച താപനില മണ്ണിലെ കണങ്ങളെ എളുപ്പത്തിൽ പൊടിയാക്കി മാറ്റുകയും അത് വായുവിലേക്ക് ഉയർത്തുകയും ചെയ്യുന്നു. കുവൈത്തിൽ ഒരു വർഷത്തിൽ 290 ദിവസത്തിലധികം ഈ പ്രതിഭാസം അനുഭവപ്പെടാറുണ്ട്. മെയ് മുതൽ ജൂലൈ വരെയാണ് ഇതിന്റെ സ്വാധീനം കൂടുതലെന്നും കാലാവസ്ഥാ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

Related News