ഫഹദ് അൽ മാലിക് അൽ സബാഹ് റോഡ് താൽക്കാലികമായി അടച്ചിടും

  • 30/08/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹദ് അൽ മാലിക് അൽ സബാഹ് റോഡ് (208) ഇന്ന് മുതൽ ഞായറാഴ്ച പുലർച്ചെ വരെ താൽക്കാലികമായി അടച്ചിടുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇത് സംബന്ധിച്ച് ട്രാഫിക് വിഭാഗം എക്സ് അക്കൗണ്ടിൽ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കിംഗ് ഫഹദ് ബിൻ അബ്ദുൽഅസീസ് റോഡിന്റെ (40) എക്സിറ്റ് മുതൽ മുബാറക് അൽ കബീർ ഗവർണറേറ്റ് മുനിസിപ്പാലിറ്റി കെട്ടിടത്തിന് എതിർവശത്തുള്ള സിഗ്നൽ വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്.

വാഹനം ഓടിക്കുന്നവർ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മറ്റ് വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയായാലുടൻ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നും അധികൃതർ അറിയിച്ചു.

Related News