കുവൈത്ത് ദീനാർ വീണ്ടും റെക്കോർഡ് നിരക്കിൽ; കോളടിച്ച് പ്രവാസികൾ

  • 29/08/2025

 


കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും കനത്ത ഇടിവ് വന്നതിനെ തുടർന്നും, കുവൈത്ത് ദീനാർ പരമാവധി വിനിമയ നിരക്കിൽ എത്തി. ഇന്ന് കുവൈത്തിലെ മിക്ക എക്സ്ചേഞ്ച് കമ്പനികളും ഒരു കുവൈത്ത് ദീനാറിന് എതിരെ 287 ഇന്ത്യൻ രൂപ നിരക്കിലാണ് പണമിടപാട് നടത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയർന്ന വിനിമയ നിരക്കുകളിലൊന്നാണ് ഇതെന്നും, മുൻ ദിവസങ്ങളിലും ദീനാർ രൂപയ്‌ക്കെതിരെ ശക്തമായ നില നിലനിർത്തിയതായും വിദഗ്ധർ നിരീക്ഷിക്കുന്നു.അമേരിക്കൻ തീരുവയെ തുടർന്നാണ് രൂപയുടെ മൂല്യം റിക്കാർഡ് തകർച്ച നേരിടുന്നത്.

Related News