കുവൈത്തിൽ വാരാന്ത്യത്തിൽ കനത്ത ചൂട് തുടരും; പൊടിക്കാറ്റിന് സാധ്യത

  • 28/08/2025



കുവൈത്ത് സിറ്റി: ഈ വാരാന്ത്യത്തിൽ കുവൈത്തിൽ പകൽസമയങ്ങളിൽ കനത്ത ചൂടും, രാത്രികളിൽ ചൂടുള്ള കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇന്ത്യൻ മൺസൂണിന്റെ സ്വാധീനം തുടരുന്നതാണ് ഇതിന് കാരണം.

മൺസൂണിന്റെ സ്വാധീനത്തിൽ ചൂടും ഈർപ്പവുമുള്ള വായു പ്രവാഹം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്ടർ ധറാർ അൽ അലി പറഞ്ഞു. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഈ സ്വാധീനം ശക്തമായിരിക്കും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത കൂടുമെന്നും തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News