വാഹനത്തിൽ സിഗരറ്റ് കടത്താൻ ശ്രമം; നുവൈസീബിൽ ഒരാൾ അറസ്റ്റിൽ

  • 27/08/2025



കുവൈത്ത് സിറ്റി: വാഹനത്തിൽ കടത്താൻ ശ്രമിച്ച സിഗരറ്റുകൾ പിടികൂടി നുവൈസീബ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ്. രാജ്യത്തിന് പുറത്തേക്ക് പോവാനുള്ള വാഹനങ്ങൾ പരിശോധിക്കുന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ഒരു കസ്റ്റംസ് ഇൻസ്പെക്ടർക്ക് വാഹനത്തിൽ സംശയം തോന്നുകയും ഡ്രൈവറെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ, വാഹനത്തിൽ സിഗരറ്റുകളൊന്നും ഇല്ലെന്ന് ഡ്രൈവർ പറഞ്ഞു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിന്റെ അകത്തും പുറത്തുമായി ഒളിപ്പിച്ച നിലയിൽ 303 പാക്കറ്റ് സിഗരറ്റുകൾ കണ്ടെത്തി. ഇവ കടത്തുന്നതിനായി പ്രത്യേക രീതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഉടൻ തന്നെ വാഹനം പിടിച്ചെടുക്കുകയും പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.

Related News