സ്കൂളുകളിൽ കീടനിയന്ത്രണ യജ്ഞം ആരംഭിച്ച് ആരോഗ്യ മന്ത്രാലയം

  • 27/08/2025



കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി പൊതുവിദ്യാലയങ്ങളിൽ ശുചീകരണ, കീടനിയന്ത്രണ യജ്ഞം ആരംഭിച്ച് ആരോഗ്യ മന്ത്രാലയം. സെപ്റ്റംബർ പകുതി വരെ നീണ്ടുനിൽക്കുന്ന ഈ വാർഷിക യജ്ഞം വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് നടത്തുന്നത്. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂൾ പരിസരം രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

രാജ്യത്തുടനീളമുള്ള 915 സ്കൂളുകളിൽ 375 സ്കൂളുകളിലും ഇതുവരെ ശുചീകരണം പൂർത്തിയായെന്ന് കീടനിയന്ത്രണ വകുപ്പ് മേധാവി ഡോ. ഫാത്തിമ അൽ ദാരിവിഷ് പ്രസ്താവനയിൽ പറഞ്ഞു. ഇതിൽ തലസ്ഥാനത്ത് 112-ഉം ഹവല്ലിയിൽ 58-ഉം ഫർവാനിയയിൽ 35-ഉം മുബാറക് അൽ-കബീറിൽ 61-ഉം അഹ്മദിയിൽ 44-ഉം ജഹ്റയിൽ 65-ഉം സ്കൂളുകളാണ് ഉൾപ്പെടുന്നത്. പൊതുജനാരോഗ്യം കണക്കിലെടുത്ത് സുരക്ഷിതമായ കീടനിയന്ത്രണ രീതികൾ നടപ്പാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആരോഗ്യകരവും സുരക്ഷിതവുമായ സ്കൂൾ അന്തരീക്ഷം ഒരുക്കുകയാണ് ഈ യജ്ഞത്തിന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

Related News