പുകവലി വിരുദ്ധ ക്ലിനിക്കിൽ സന്ദർശകരുടെ എണ്ണത്തിൽ 20 % വർദ്ധനവ്

  • 27/08/2025



കുവൈത്ത് സിറ്റി: ഈ വേനൽക്കാലത്ത് പുകവലി വിരുദ്ധ ക്ലിനിക്കിൽ എത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചതായി കുവൈത്ത് സൊസൈറ്റി ഫോർ കോംബാറ്റിംഗ് സ്മോക്കിംഗ് ആൻഡ് കാൻസർ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാൻ ഡോ. ഖാലിദ് അൽ സാലെഹ് അറിയിച്ചു. കഴിഞ്ഞ കാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 20 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ ബുധനാഴ്ചയും സൗജന്യ സേവനങ്ങൾ നൽകുന്നുണ്ടെന്ന് അൽ സാലെഹ് പറഞ്ഞു. 

ഈ കാലയളവിൽ, ക്ലിനിക്കിൽ എത്തിയവരിൽ 80 ശതമാനം പുരുഷന്മാരും 20 ശതമാനം സ്ത്രീകളുമാണ്. ക്ലിനിക്കിൽ കൂടുതലായി എത്തിയിട്ടുള്ളത് 25-നും 45-നും ഇടയിൽ പ്രായമുള്ളവരാണ്, ഇത് മൊത്തം സന്ദർശകരിൽ 60 ശതമാനം വരും. 20 വയസ്സിൽ താഴെയുള്ളവർ ഏകദേശം 10 ശതമാനമാണ്. ഈ കണക്ക് ആശങ്കാജനകമാണെന്നും യുവാക്കൾക്കിടയിലുള്ള പുകവലി പ്രതിരോധിക്കാൻ കൂടുതൽ അവബോധം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News