കുവൈത്തിലെ മയക്കുമരുന്ന് വേട്ട: ഈ വർഷം ഇതുവരെ 527 കേസുകൾ, 823 പേരെ അറസ്റ്റ് ചെയ്തു.

  • 26/08/2025



കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് കടത്തും വിതരണവും തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങൾ ശക്തിപ്പെടുത്തി. ഈ വർഷം ഇതുവരെ 527 മയക്കുമരുന്ന് കടത്ത്, വിതരണ കേസുകൾ രജിസ്റ്റർ ചെയ്യുകയും 823 പ്രതികളെ പിടികൂടുകയും ചെയ്തതായി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

ലഹരി, മയക്കുമരുന്ന് കേസുകളിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടവയാണ്. 1,359 കേസുകളിലായി 1,675 പ്രതികളെയാണ് ഇത്തരം കേസുകളിൽ പിടികൂടിയത്. കൂടാതെ, 70 കേസുകൾ പ്രതികളെ കണ്ടെത്താത്തവയാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട് 729 പേരെ നാടുകടത്തി.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ വൻതോതിലുള്ള ലഹരിവസ്തുക്കളാണ് കുവൈത്തിൽ പിടിച്ചെടുത്തത്. അതിന്റെ അളവ് ഇപ്രകാരമാണ്:

ഹാഷിഷ്: 959 കിലോഗ്രാം

ഷാബു: 391 കിലോഗ്രാം

ഹെറോയിൻ: 30 കിലോഗ്രാം

കൊക്കെയ്ൻ: 4.7 കിലോഗ്രാം

മരിജുവാന: 142 കിലോഗ്രാം

രാസവസ്തുക്കളും പൊടികളും: 227 കിലോഗ്രാം

ഒപ്പിയം: അര കിലോഗ്രാമിൽ താഴെ

ഇവ കൂടാതെ 6,888,421 ലൈറിക്ക ഗുളികകളും, 12,141 കുപ്പി മദ്യവും, 31 വീപ്പ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.

Related News