ഉച്ചജോലി വിലക്ക്: കുവൈത്തിൽ 64 നിയമലംഘനങ്ങൾ രേഖപ്പെടുത്തി

  • 26/08/2025


കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകുന്നത് സംബന്ധിച്ച നിയമം ലംഘിച്ചതിന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ 64 കേസുകൾ രേഖപ്പെടുത്തി. ഉച്ചയ്ക്ക് 11 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമമാണിത്. ജൂൺ മുതൽ പ്രാബല്യത്തിൽ വന്ന നിയമം ലംഘിച്ചതിന് 61 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചതായി അതോറിറ്റി അറിയിച്ചു. 

ജൂലൈയിൽ മാത്രം 31 കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇൻസ്പെക്ടർമാർ 102 ജോലിസ്ഥലങ്ങൾ സന്ദർശിച്ചു. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നതിനെക്കുറിച്ച് 26 പരാതികൾ ഹോട്ട്‌ലൈൻ വഴി ലഭിച്ചിട്ടുണ്ട്. നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന സ്ഥാപനങ്ങളിൽ പിന്നീട് നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്താനായില്ലെന്നും അധികൃതർ അറിയിച്ചു. നിയമം ലംഘിച്ചവർക്കെതിരെ പിഴ ചുമത്തുകയും നിയമലംഘനം ആവർത്തിക്കുന്ന കമ്പനികൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും അധികൃതർ അറിയിച്ചു.

Related News