ലോൺട്രി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജീവനക്കാർക്ക് പരിശീലനം നൽകി ആരോഗ്യ മന്ത്രാലയം

  • 23/08/2025



കുവൈത്ത് സിറ്റി: ലോൺട്രി കരാറുകളുടെ മേൽനോട്ടത്തിനായി ഒരു പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ഹോട്ടൽ സർവീസസ് വിഭാഗം, സർവീസസ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ അബ്ദുൽ അസീസ് അൽ താഷയുടെ മേൽനോട്ടത്തിലാണ് പരിപാടി. ലോൺട്രി സൂപ്പർവിഷൻ വിഭാഗം മേൽനോട്ടം വഹിച്ച ഈ പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യം, ജീവനക്കാരെ കരാറുകൾ ഫലപ്രദമായി നിരീക്ഷിക്കാനും നടപ്പിലാക്കാനും പ്രാപ്തരാക്കുക എന്നതാണ്. ഇത് ആശുപത്രികളിൽ ഉയർന്ന നിലവാരത്തിലുള്ള ശുചിത്വം, ഉപകരണങ്ങളുടെ പരിപാലനം, രോഗികൾക്ക് സുരക്ഷിതമായ അന്തരീക്ഷം എന്നിവ ഉറപ്പാക്കാൻ സഹായിക്കും.
വിവിധ ആശുപത്രികളിൽ നിന്നുള്ള മുപ്പതോളം ജീവനക്കാർ ഈ പരിശീലനത്തിൽ പങ്കെടുത്തു. രോഗി പരിചരണത്തിലെ ഒരു പ്രധാന ഘടകമാണ് ഹോട്ടൽ സർവീസസ് എന്ന് അബ്ദുൽ അസീസ് അൽ താഷ പറഞ്ഞു. ജീവനക്കാർക്ക് നൽകുന്ന പരിശീലനം ആശുപത്രികളുടെ അന്തരീക്ഷം മെച്ചപ്പെടുത്തുകയും രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംതൃപ്തി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Related News