മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യത കുറഞ്ഞതോടെ, കുവൈറ്റിൽ ട്യൂബ്‌ലൈറ്റ് ദുരുപയോഗം ഉയർന്നുവരുന്നു

  • 23/08/2025



കുവൈറ്റ് സിറ്റി: കുവൈത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യത കുറഞ്ഞതോടെ ലഹരിക്കടിമകളായവർ പുതിയ സാധ്യതകൾ തേടുന്നു. ഏറ്റവും പുതിയ പ്രവണത ട്യൂബ്‌ലൈറ്റ് ദുരുപയോഗമാണ്. ഏറ്റവും വിചിത്രവും അപകടകരവുമായ പ്രവണതകളിൽ ഒന്നാണ് ഫ്ലൂറസെന്റ് ട്യൂബ്‌ലൈറ്റുകൾ പൊട്ടിച്ച് അതിലെ കെമിക്കൽ ഉപയോഗിക്കുവെന്നാണ് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നത്.
 
ഫോസ്ഫർ എന്നറിയപ്പെടുന്ന പൊടി ഒരു മയക്കുമരുന്നല്ല. അൾട്രാവയലറ്റ് രശ്മികളെ ദൃശ്യപ്രകാശമാക്കി മാറ്റുക എന്നതാണ് ഇതിന്റെ യഥാർത്ഥ ലക്ഷ്യം. എന്നാൽ ലഹരിവസ്തുക്കളുടെ ദുരുപയോഗം ചെയ്യുന്നവർക്കിടയിൽ മിഥ്യകളും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ചിലർ ഇത് ഉപയോഗിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. 

മയക്കുമരുന്നിന് പകരമായി ഈ രീതി ഉപയോഗശൂന്യമാണെന്ന് മാത്രമല്ല, മാരകവുമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തലച്ചോറിനും വൃക്കകൾക്കും നാഡീവ്യവസ്ഥയ്ക്കും കേടുപാടുകൾ വരുത്തുന്ന വിഷാംശമുള്ള ഒരു ഘന ലോഹമായ മെർക്കുറി ട്യൂബ്‌ലൈറ്റുകളിൽ അടങ്ങിയിട്ടുണ്ട്. പൊടി ശ്വസിക്കുകയോ വിഴുങ്ങുകയോ ചെയ്യുന്നത് വിഷബാധ, അപസ്മാരം, മരണം എന്നിവയ്ക്ക് കാരണമാകും. മദ്യദുരന്തത്തെ തുടർന്ന് കുവൈത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെ ശക്തമായ നിലപാടാണ് മാത്രാലയം എടുത്തിട്ടുള്ളത്, ശക്തമായ പരിശോധനയാണ് ദിവസവും നടക്കുന്നത്.

Related News