കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 20 കിലോ മയക്കുമരുന്ന് ഗുളികകൾ പിടികൂടി; നാല് തുർക്കി പൗരന്മാർ അറസ്റ്റിൽ

  • 23/08/2025



ബെയ്റൂട്ട്: ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20 കിലോയോളം വരുന്ന മാരക മയക്കുമരുന്നായ കാപ്റ്റഗൺ പിടികൂടി. ഇത് കടത്താൻ ശ്രമിച്ച നാല് തുർക്കി പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരുടെ ശരീരത്തിൽ ബെൽറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബെയ്റൂട്ട് വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രക്ക് തയ്യാറെടുക്കുന്നതിനിടെ വിഐപി ലോഞ്ചിൽ വെച്ചാണ് നാല് പേരെയും പിടികൂടിയത്. 

ആഭ്യന്തര സുരക്ഷാ സേനയുടെ എയർപോർട്ട് ഇൻസ്പെക്ഷൻ യൂണിറ്റാണ് അറസ്റ്റിന് പിന്നിലെന്ന് ആഭ്യന്തര, മുനിസിപ്പാലിറ്റി മന്ത്രി അഹമ്മദ് ഹജ്ജാർ പറഞ്ഞു. അറസ്റ്റിലായവർക്കെതിരെ നിയമപരമായ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മയക്കുമരുന്ന്, മറ്റ് നിയമവിരുദ്ധ വസ്തുക്കൾ എന്നിവയുടെ കടത്ത് തടയുന്നതിൽ മന്ത്രാലയം പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.

Related News