ഉപയോഗശൂന്യമായ ടയറുകൾ വ്യവസായമാക്കാൻ കുവൈത്ത്; പരിസ്ഥിതി പ്രശ്നം സാമ്പത്തിക നേട്ടമാക്കി മാറ്റുക ലക്ഷ്യം

  • 22/08/2025



കുവൈത്ത് സിറ്റി: ഉപയോഗശൂന്യമായ ടയറുകൾ ഒരു പുതിയ വ്യവസായമായി മാറ്റാൻ കുവൈത്ത് നീങ്ങുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. വർഷങ്ങളായി പരിസ്ഥിതിക്ക് ഭീഷണിയായിരുന്ന ടയർ ശേഖരം, നിക്ഷേപം, തൊഴിലവസരങ്ങൾ, സുസ്ഥിര വികസനം എന്നിവയുടെ ഉറവിടമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയായിരുന്ന റഹിയ ടയർ ഡമ്പുകളിൽ ദശലക്ഷക്കണക്കിന് ടയറുകളാണ് വർഷങ്ങളായി സൂക്ഷിച്ചിരുന്നത്.

ഈ ടയറുകൾ പ്രത്യേക റീസൈക്ലിംഗ് പ്ലാന്റുകളിലേക്ക് മാറ്റുന്നത് പരിസ്ഥിതി ഭീഷണിയെ സാമ്പത്തിക അവസരമാക്കി മാറ്റുന്നതിലെ ഒരു നിർണ്ണായക നീക്കമാണ്. നിലവിൽ കുവൈത്തിൽ മൂന്ന് ടയർ റീസൈക്ലിംഗ് പ്ലാന്റുകളുണ്ട്. ഇതിൽ രണ്ടെണ്ണം സാൽമിയിലും ഒരെണ്ണം അംഘാരയിലുമാണ് പ്രവർത്തിക്കുന്നത്. നേരത്തെ ഉപേക്ഷിക്കുകയോ കത്തിക്കുകയോ ചെയ്തിരുന്ന ടയറുകൾ ഇപ്പോൾ പുതിയ ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നതിനൊപ്പം നിക്ഷേപ-തൊഴിൽ സാധ്യതകളും തുറക്കുന്നു. പ്രതിവർഷം 1.5 മുതൽ 2 ദശലക്ഷം ടയറുകളാണ് കുവൈത്തിൽ ഉപയോഗശൂന്യമാകുന്നത് എന്നാണ് ഔദ്യോഗിക കണക്കുകൾ.

Related News