ഡോക്ടർ നിഖില പ്രഭാകരൻ കുവൈത്തിൽ നിര്യാതയായി

  • 19/06/2025



കുവൈറ്റ് സിറ്റി : കാസറഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിനി ഡോക്ടർ നിഖില പ്രഭാകരൻ (36 ) വൃക്ക രോഗത്തെ തുടർന്നു കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു മരണം. കഴിഞ്ഞ 18 ദിവസമായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ജഹറയിലെ സ്വകാര്യ ആശുപത്രിയിൽ ഡോകട്ർ ആയിരുന്ന നിഖില അസുഖത്തെത്തുടർന്ന് ജോലി രാജി വെക്കുകയായിരുന്നു. തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അൽ സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണു ഭർത്താവ്. ഗൾഫ് ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ വിവാൻ ഏക മകൻ. ഫഹാഹീലിൽ വ്യാപാരിയായ പ്രഭാകരന്റെ മകളാണ്. ‘അമ്മ റീജ, വർഷ സഹോദരിയാണ്. കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ ഫഹാഹീൽ ഏരിയ കമ്മിറ്റി അംഗമായിരുന്നു . നിഖിലയുടെ നിര്യാണത്തിൽ കെ ഇ എ കുവൈറ്റ് അനുശോചിച്ചു. മൃതദേഹം നാട്ടിൽ കൊണ്ട് പോവാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.

Related News