ഭിന്നശേഷിയുള്ളവർക്കുൾപ്പെടെ എല്ലാവർമുള്ള സജ്ജീകരണങ്ങളും ഉറപ്പാക്കി പുതിയ കുവൈത്ത് വിമാനത്താവളം

  • 19/06/2025



കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എല്ലാവർക്കും പ്രാപ്യമാവുന്ന സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നതെന്ന് സാമൂഹികകാര്യ മന്ത്രിയും കുടുംബ-ശിശുക്ഷേമ സഹമന്ത്രിയുമായ ഡോ. അംതാൽ അൽ ഹുവൈല. കുവൈത്ത് ആക്സസിബിലിറ്റി കോഡ് അണ്ടർ യൂണിവേഴ്സൽ ഡിസൈൻ (Kuwait Accessibility Code under Universal Design) മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ വിമാനത്താവളം നിർമ്മിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എല്ലാ വിഭാഗം ആളുകൾക്കും, പ്രത്യേകിച്ച് ഭിന്നശേഷിക്കാർ, പ്രായമായവർ, പ്രത്യേക ആവശ്യങ്ങൾ ഉള്ളവർ എന്നിവർക്ക് സുരക്ഷിതവും സമഗ്രവുമായ ഒരു അന്തരീക്ഷം ഉറപ്പാക്കുകയാണ് ഈ കോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പുതിയ വിമാനത്താവള പദ്ധതിയിൽ സെൻസറി റൂമുകൾ ഉൾപ്പെടെയുള്ള സഹായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികൾ, ബുദ്ധിപരമായ വൈകല്യമുള്ളവർ, അൽഷിമേഴ്സ് പോലുള്ള അവസ്ഥകളുള്ള പ്രായമായവർ എന്നിവർക്ക് അനുയോജ്യമായ അന്തരീക്ഷം നൽകുന്നതിനായാണ് ഈ മുറികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Related News