പശ്ചിമേഷ്യൻ സംഘർഷം: കുവൈറ്റ് എയർവേയ്‌സ് നിരവധി വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി

  • 18/06/2025


കുവൈറ്റ് സിറ്റി: യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി, പശ്ചിമേഷ്യയിലെ പ്രതിസന്ധി സാഹചര്യങ്ങൾ അടിസ്ഥാനമാക്കി കുവൈറ്റ് എയർവേയ്‌സ് ശനിയാഴ്ച പല ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും താൽക്കാലികമായി റദ്ദാക്കി. അമ്മാനിലേക്കും തിരിച്ചുമുള്ള KU563/4 എന്ന വിമാനവും ബെയ്‌റൂട്ടിലേക്കുള്ള KU503/4 ഉൾപ്പെടെയാണ് റദ്ദാക്കിയവ എന്ന് ദേശീയ എയർവേയ്‌സ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
പ്രദേശത്തെ സുരക്ഷാ സാഹചര്യം സമഗ്രമായി വിലയിരുത്തിയ ശേഷവും, സിവിൽ ഏവിയേഷൻ അതോറിറ്റി, വിദേശകാര്യ മന്ത്രാലയം തുടങ്ങിയ അധികൃതരുമായി ചേർന്ന് നടത്തിയ ഏകോപനത്തിനൊടുവിലാണ് ഈ തീരുമാനമെടുത്തത്. നിലവിലെ സാഹചര്യം നിരീക്ഷിച്ച് തുടർന്നും തീരുമാനങ്ങൾ കൈക്കൊള്ളുന്നതായി എയർവേയ്‌സ് അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങൾക്ക് പകരം യാത്ര പുനക്രമീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ് , ബുക്കിങ് സംബന്ധിച്ച വിവരങ്ങൾക്ക് യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുമെന്ന് കുവൈറ്റ് എയർവേയ്‌സ് വ്യക്തമാക്കി.

Related News