ഇസ്ലാമിക പുതുവത്സരം: കുവൈത്തിൽ ജൂൺ 26ന് ഔദ്യോഗിക അവധി

  • 18/06/2025



കുവൈത്ത് സിറ്റി: ഇസ്ലാമിക പുതുവത്സരമായ ഹിജ്റ 1447 AH അരമ്പം പ്രമാണിച്ച് ജൂൺ 26 വ്യാഴാഴ്ച കുവൈത്തിൽ ഔദ്യോഗിക അവധിയായിരിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു. എല്ലാ സർക്കാർ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും ഈ ദിവസം അവധിയായിരിക്കും.

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. സിവിൽ സർവീസ് ബ്യൂറോ പുറത്തിറക്കിയ അവധി സർക്കുലർ യോഗത്തിൽ പരിശോധിക്കുകയും ഔദ്യോഗിക പ്രഖ്യാപനമായി അംഗീകരിക്കുകയും ചെയ്തു.

ജൂൺ 29 ഞായറാഴ്ച മുതൽ എല്ലാ സർക്കാർ പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാല്‍, അവധി ദിനത്തിൻറെ സ്വഭാവം കണക്കിലെടുത്ത്, പ്രത്യേക ജോലിപ്പനിനിരതമായ സർക്കാർ ഏജൻസികൾക്ക് അവധിയുമായി ബന്ധപ്പെട്ട തീരുമാനം ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടെ ക്രമീകരിക്കാമെന്നും മന്ത്രിസഭ നിർദ്ദേശിച്ചു.

Related News