രാജ്യത്ത് വീണ്ടും ട്രാഫിക് നിയമ ലംഘനങ്ങളിൽ വർധന

  • 18/06/2025



കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾ വീണ്ടും കുവൈത്തിൽ പെരുകുന്നു. പുതിയ ഗതാഗത നിയമം ഏപ്രിൽ 22-ന് പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് ഗതാഗത ലംഘനങ്ങളിൽ ആദ്യ ഘട്ടത്തിൽ കുറവുണ്ടായിരുന്നു. എന്നാൽ ലംഘനങ്ങളുടെ എണ്ണം വീണ്ടും വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റും ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസ്ക്യൂ പോലീസും നടത്തുന്ന ഊർജ്ജിതമായ പ്രവർത്തനങ്ങളാണ് ഈ വർദ്ധനവിന് കാരണമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ജൂൺ 7 മുതൽ 13 വരെയുള്ള കണക്കുകൾ അനുസരിച്ച് അധികൃതർ 31,376 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തുകയും, 1,023 അപകടങ്ങളോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പിടികിട്ടാപ്പുള്ളികളും ഒളിവിൽ പോയവരും ഉൾപ്പെടെ 580 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ലൈസൻസില്ലാതെ വാഹനമോടിച്ച 46 പ്രായപൂർത്തിയാകാത്തവരെ പിടികൂടി. ട്രാഫിക് കണക്കുകൾ പ്രകാരം 23,062 ലംഘനങ്ങൾ രേഖപ്പെടുത്തുകയും, 366 വാഹനങ്ങളും 68 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടുകയും ചെയ്തു. നാല് വഴിയോരക്കച്ചവടക്കാരെ പിടികൂടുകയും, 85 നിയമലംഘകരെ ട്രാഫിക് പോലീസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.

Related News