ജിസിസി അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്; ഇറാൻ-ഇസ്രായേൽ സംഘർഷം പ്രധാന അജണ്ട

  • 16/06/2025


കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) 48-ാമത് അടിയന്തര മന്ത്രിതല യോഗം തിങ്കളാഴ്ച വീഡിയോ കോൺഫറൻസിംഗ് മാർഗ്ഗം ചേരും. നിലവിൽ മന്ത്രിതല കൗൺസിലിന്‍റെ അധ്യക്ഷനുമായും കുവൈത്തിലെ വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല അൽ യഹ്യയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.

യോഗത്തിൽ ജിസിസിയിലെ അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കും. മേഖലയിൽ തുടരുന്ന സുരക്ഷാ സ്ഥിതിഗതികളും, പ്രത്യേകിച്ച് ഇറാനെതിരായ ഇസ്രായേലി സൈനിക നടപടികളും യോഗത്തിൽ പ്രധാന ചർച്ച വിഷയങ്ങളായിരിക്കുമെന്ന് ജിസിസി ജനറൽ സെക്രട്ടറി ജാസിം അൽ ബദവി വ്യക്തമാക്കി.

അഞ്ച് വർഷത്തിനുശേഷം ആദ്യമായാണ് ജിസിസി മന്ത്രിമാർ ഇത്രയും അടിയന്തരമായി ഒറ്റച്ചേരുന്നത്. നിലനിൽക്കുന്ന തന്ത്രപ്രധാനമായ മേഖലയിലെ പ്രതിസന്ധികൾക്ക് ഏകോപിത സമീപനം രൂപീകരിക്കുകയെന്നതാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം.

Related News