കുവൈത്തിവത്കരണം; ഇസ്ലാമിക് സ്റ്റഡീസ് മന്ത്രാലയത്തിലെ 83 പ്രവാസി അധ്യാപകരെ പിരിച്ചുവിട്ടു

  • 15/06/2025



കുവൈത്ത് സിറ്റി: കുവൈത്തിവത്കരണം നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഇസ്ലാമിക് സ്റ്റഡീസ് മന്ത്രാലയത്തിലെ 83 പ്രവാസി അധ്യാപകരെ പിരിച്ചുവിട്ടു. പൗരന്മാരായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രി ഡോ. മുഹമ്മദ് അൽ-വാസ്മിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് പിരിച്ചുവിടൽ. ഇസ്ലാമിക് സ്റ്റഡീസ് സെക്ടറിലെ ചില പ്രവാസി അധ്യാപകർക്ക് മൂന്ന് മാസത്തിനുള്ളിൽ സേവനം അവസാനിപ്പിക്കുന്നതിനുള്ള അറിയിപ്പ് നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. അടുത്ത അധ്യയന വർഷത്തിന്റെ തുടക്കത്തിൽ മന്ത്രാലയത്തിലെ അധ്യാപകരുടെ ആവശ്യകതകൾ നിർണ്ണയിച്ച ശേഷം പൗരന്മാർക്ക് അധ്യാപക ജോലിയിൽ പ്രവേശിക്കാൻ അവസരം നൽകാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ഇസ്ലാമിക് സ്റ്റഡീസ്, ഖുർആനിക് സയൻസസ് സെക്ടറിലെ വിവിധ വകുപ്പുകളിലായി 83 പ്രവാസി അധ്യാപകർക്ക് സെപ്റ്റംബർ 30 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ അവരുടെ തൊഴിൽ കരാറുകൾ അവസാനിപ്പിച്ചതായി അറിയിപ്പ് നൽകുകയായിരുന്നു.

Related News