കുവൈത്തിലുള്ള അമേരിക്കൻ പൗന്മാര്‍ക്ക് നിര്‍ദേശങ്ങളുമായി രാജ്യത്തെ എംബസി

  • 13/06/2025



കുവൈത്ത് സിറ്റി: വിദേശത്ത് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കുവൈത്തിലെ യുഎസ് എംബസി. ആക്രമണത്തിൽ യുഎസ് സൈന്യം ഉൾപ്പെട്ടിട്ടില്ലെന്നും രാജ്യത്തെ യുഎസ് എംബസി അറിയിച്ചു. മേഖലയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, കുവൈത്തിലെയും മേഖലയിലെയും അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അഭ്യർത്ഥിച്ചു. മുൻപ് സമാനമായ സംഭവങ്ങൾ യാത്രാ തടസങ്ങൾക്കും സുരക്ഷാ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ടെന്നും എംബസി ചൂണ്ടിക്കാട്ടി.

അമേരിക്കൻ പൗരന്മാർക്ക് ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്

സ്മാർട്ട് ട്രാവലർ എൻറോൾമെന്‍റ് പ്രോഗ്രാമിൽ (STEP) എൻറോൾ ചെയ്യുക: ഏറ്റവും പുതിയ വിവരങ്ങളും അലേർട്ടുകളും ലഭിക്കുന്നതിനും, യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തായിരിക്കുമ്പോൾ അടിയന്തര സാഹചര്യങ്ങളിൽ ആശയവിനിമയം സുഗമമാക്കുന്നതിനും ഇത് സഹായിക്കും.

ഒരു വ്യക്തിഗത അടിയന്തര പദ്ധതി തയ്യാറാക്കുക: ആവശ്യമെങ്കിൽ രാജ്യം വിടാൻ തയ്യാറെടുക്കുന്നതും യാത്രാ ചെക്ക്‌ലിസ്റ്റ് പരിശോധിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

ഔദ്യോഗിക ഉറവിടങ്ങൾ പിന്തുടരുക: വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഫേസ്ബുക്ക്, എക്സ് പേജുകൾ പോലുള്ള ഔദ്യോഗിക ഉറവിടങ്ങൾ പിന്തുടരുക, ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളും നിർദ്ദേശങ്ങളും കാണുന്നതിന് travel.state.gov വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റും ഓവർസീസ് സെക്യൂരിറ്റി അഡ്വൈസറി കൗൺസിൽ (OSAC) വെബ്സൈറ്റും നിരീക്ഷിക്കാനും എംബസി ജനങ്ങളോട് അഭ്യർത്ഥിച്ചു.

Related News