എക്സിറ്റ് പെർമിറ്റ് ലഭിച്ചാൽ രാജ്യം വിടാൻ പരമാവധി ഏഴ് ദിവസത്തെ സമയം മാത്രം

  • 12/06/2025


കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റ് അഥവാ പുറത്തുപോകാനുള്ള അനുമതി തേടുന്നതിനായി രണ്ട് പുതിയ സേവനങ്ങൾ ആരംഭിച്ച് മാൻപവർ അതോറിറ്റി. ആർട്ടിക്കിൾ 18 റെസിഡൻസിയുള്ള തൊഴിലാളികൾക്ക് സഹേല്‍ ആപ്ലിക്കേഷൻ വഴിയും സഹേൽ/ബിസിനസ് വഴി അംഗീകാരം നേടിക്കൊണ്ടും അല്ലെങ്കിൽ അതോറിറ്റിയുടെ ഇലക്ട്രോണിക് പോർട്ടലായ സഹേല്‍ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താം.

എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ സർക്കുലറിൽ ഉൾപ്പെടുന്ന പ്രവാസി തൊഴിലാളികൾക്ക്, പെർമിറ്റ് ലഭിച്ചു കഴിഞ്ഞാൽ രാജ്യം വിടാൻ പരമാവധി ഏഴ് ദിവസത്തെ സമയപരിധിയാണുള്ളതെന്ന് അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. സഹേല്‍ ആപ്പ് വഴിയുള്ള സേവനം തൊഴിലാളികൾക്ക് അവരുടെ തൊഴിലുടമയ്ക്ക് ഇലക്ട്രോണിക് എക്സിറ്റ് പെർമിറ്റ് അഭ്യർത്ഥന സമർപ്പിക്കാൻ അനുവദിക്കുന്നു. അതേസമയം, സഹേല്‍/ബിസിനസ് ആപ്പ് വഴിയുള്ള മറ്റൊരു സേവനം തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാർ സമർപ്പിച്ച എക്സിറ്റ് പെർമിറ്റ് അഭ്യർത്ഥനകൾ പരിശോധിച്ച് അംഗീകരിക്കാൻ സഹായിക്കുന്നു.

Related News