കുവൈത്തിലെ യുഎസ് എംബസി ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ല

  • 12/06/2025



കുവൈത്ത് സിറ്റി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രാജ്യത്തിനകത്തും പുറത്തുമുള്ള അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധനാണെന്ന് യുഎസ് എംബസി. ഇറാഖുമായി ബന്ധപ്പെട്ട് പൊതു കാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ എല്ലാ എംബസികളിലെയും ജീവനക്കാരുടെ ഉചിതമായ നില നിരന്തരം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ വിശകലനത്തിൻ്റെ അടിസ്ഥാനത്തിൽ ഇറാഖിലെ ദൗത്യത്തിൻ്റെ വലുപ്പം കുറയ്ക്കാൻ തീരുമാനിച്ചു. 

അതേസമയം കുവൈത്തിലെ യുഎസ് എംബസി ജീവനക്കാരുടെ നിലയിൽ മാറ്റം വരുത്തുകയില്ലെന്നും പൂർണ്ണമായി പ്രവർത്തിക്കുന്നത് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. സമീപകാല സുരക്ഷാ വിലയിരുത്തലുകളെത്തുടർന്ന്, ഇറാഖിലെ യുഎസ് ദൗത്യത്തിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചതായി ഭരണകൂടം ചൂണ്ടിക്കാട്ടി.

Related News