ഒരാഴ്ചക്കിടെ 26,778 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ട്രാഫിക്ക് വിഭാ​ഗം

  • 23/04/2024


കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ ഒരാഴ്ചക്കിടെ 26,778 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ട്രാഫിക്ക് വിഭാ​ഗം അറിയിച്ചു. പ്രതിദിനം ശരാശരി 3,825 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇക്കാലയളവിൽ ആകെ 3,925 അപകടങ്ങൾ കൈകാര്യം ചെയ്തു. 263 പേർക്കാണ് പരിക്കേറ്റത്. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻ്റ് ഓപ്പറേഷൻസ് സെക്ടർ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ജമാൽ അൽ ഫൗദാരിയുടെ മേൽനോട്ടത്തിലാണ് പരിശോധന ക്യാമ്പയിനുകൾ നടന്നത്. 

188 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു, 32 പേരെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിച്ച 63 വാഹനങ്ങൾ കണ്ടുകെട്ടി. നാല് പേരെ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഒരാളെ തോക്ക് കൈവശം വയ്ക്കാനുള്ള അന്വേഷണ വകുപ്പിലേക്കും നിരവധി പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്കും റഫർ ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

Related News