കോവിഡ് വാക്സിൻ: അപ്രതീക്ഷിത പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 02/05/2024


കുവൈത്ത് സിറ്റി: ലൈസൻസുള്ളതും ഉപയോഗിക്കുന്നതുമായ ആന്‍റി കോവിഡ് -19 വാക്സിനുകളിൽ നിന്ന് അപ്രതീക്ഷിത പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് -19 വാക്സിനേഷനുകളിലൊന്നിനെക്കുറിച്ച് അടുത്തിടെ ഉയർന്ന ഡാറ്റയെ പരാമർശിച്ച് കൊണ്ടായിരുന്നു പ്രതികരണം. ത്രോംബോസൈറ്റോപീനിയയുമായുള്ള രക്തം കട്ടപിടിക്കുന്ന സിൻഡ്രോമുമായി ബന്ധമുള്ള കേസുകൾ നിരീക്ഷിച്ചിട്ടില്ല. 

കൂടാതെ കുവൈത്തിൽ കോവിഡ് -19 പാൻഡെമിക്കിന് ശേഷം രക്തം കട്ടപിടിക്കുന്ന കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ല. വാക്സിനേഷനിൽ നിന്ന് നേടിയ പ്രതിരോധ സാധ്യതയും സംരക്ഷണവും വാക്സിനേഷൻ സങ്കീർണതകളുടെ അപൂർവ സങ്കീർണതയ്ക്കുള്ള സാധ്യതയെ മറികടക്കുന്നു. 2021 മുതൽ ചില കോവിഡ് -19 വാക്സിനുകളിൽ സംഭവിക്കുന്ന (അപൂർവ) പാർശ്വഫലമായി രക്തം കട്ടപിടിക്കുന്നത് പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ വാക്സിനേഷൻ സ്വീകരിക്കാതെ കോവിഡ് അണുബാധയുടെ സങ്കീർണതയായി രക്തം കട്ടപിടിക്കുന്നതിനെക്കാൾ കുറവാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News