വിദ്യാര്‍ത്ഥിയെ അധ്യാപിക മർദിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് പരാതി

  • 02/05/2024


കുവൈത്ത് സിറ്റി: തന്‍റെ സഹോദനെ സ്കൂളില്‍ വച്ച് അധ്യാപിക മർദിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് പരാതിയുമായി യുവതി. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു സ്‌കൂളിലാണ് സംഭവം. പരാതിയെക്കുറിച്ച് കമ്മ്യൂണിറ്റി പോലീസിനെ അറിയിക്കുകയും സ്‌കൂളിൽ വെച്ച് മർദ്ദിക്കുകയും പരിക്കേൽക്കുകയും ചെയ്ത വിദ്യാർത്ഥിയുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, അധ്യാപികയെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഒരു മാനസികരോഗ വിദഗ്ധനെ സമീപിക്കുകയും ചെയ്തതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഇതേ സ്കൂളില്‍ തന്നെ രണ്ട് പൗരന്മാർ പരസ്പരം തല്ലുണ്ടാക്കിയ സംഭവത്തിലും കേസ് എടുത്തിട്ടുണ്ട്. അടിപിടിക്ക് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല.

Related News