ജഹ്റയിലും ഹവല്ലിയിലുമായി മൂന്ന് ഇന്ധനമോഷണ കേസുകൾ

  • 02/05/2024


കുവൈത്ത് സിറ്റി: ജഹ്റയിലും ഹവല്ലിയിലുമായി റിപ്പോർട്ട് ചെയ്തത് മൂന്ന് ഇന്ധന മോഷണ കേസുകൾ. ചെറിയ അളവിലുള്ള വസ്തുവകകൾ മോഷ്ടിച്ചാൽ നിയമപരമായ നടപടി നേരിടേണ്ടി വരില്ലെന്ന് കരുതുന്നത് തെറ്റിദ്ധാരണയാണ്. സാദ് അൽ അബ്ദുള്ള പോലീസ് സ്‌റ്റേഷനിൽ നടന്ന ആദ്യ സംഭവത്തിൽ ഒരു ഡ്രൈവർ ഒരു കുവൈത്ത് ദിനാറിൻ്റെ ഇന്ധനം നിറച്ചശേഷം പണം നൽകാതെ രക്ഷപ്പെടുകയായിരുന്നു. 

അതേ സ്റ്റേഷനിലെ മറ്റൊരു കേസിൽ, ഒരു ഡ്രൈവർ തൻ്റെ കാറിൽ രണ്ട് ദിനാർ വിലയുള്ള ഇന്ധന നിറച്ച ശേഷമാണ് പണം നൽകാതെ പോയത്. അതിനിടെ, അറിയപ്പെടുന്ന ലൈസൻസ് പ്ലേറ്റുള്ള ഒരു വാഹനം സ്റ്റേഷനിൽ ആവർത്തിച്ച് വന്ന് ഇന്ധനം നിറയ്ക്കുകയും പണം നൽകാതെ പോകുകയും ചെയ്തതായി ഹവല്ലിയിൽ ഒരു ഇന്ധന കമ്പനിയുടെ പ്രതിനിധി പരാതി നൽകി. ഈ കേസിൽ മോഷ്ടിച്ച ഇന്ധനത്തിൻ്റെ കണക്കാക്കിയ മൂല്യം ഏകദേശം 9.5 ദിനാർ ആയിരുന്നു.

Related News