മരുന്നുകളുടെ വില നിയന്ത്രണങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം

  • 02/05/2024


കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ തയ്യാറെടുപ്പുകൾക്കുമുള്ള വിലനിർണ്ണയ ഘടന വിശദീകരിക്കുന്ന മന്ത്രിതല തീരുമാനം പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്‍ദുൾ വഹാബ് അൽ അവാദി. ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് വിലനിർണ്ണയ സമിതി മുന്നോട്ടുവച്ച ശുപാർശകൾ അടിസ്ഥാനമാക്കി പൊതുതാൽപ്പര്യം സംരക്ഷിക്കുക എന്ന സമഗ്രമായ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിയാണ് പുതിയ തീരുമാനം. മന്ത്രിതല തീരുമാനത്തിൽ 228 മരുന്നുകൾക്കും തയ്യാറെടുപ്പുകൾക്കും വില അംഗീകരിച്ചു. 

കൂടാതെ 10 മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ തയ്യാറെടുപ്പുകൾക്കും ഭേദഗതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പരിഷ്കാരങ്ങളും മരുന്നുകളുടെ ലിസ്റ്റിലെ കൂട്ടിച്ചേർക്കലുകളും 2023-ലെ മന്ത്രിതല പ്രമേയം നമ്പർ 74-ൽ ​​ഉൾപ്പെടുത്തും. മരുന്നുവില കാലാനുസൃതമായി അവലോകനം ചെയ്യുന്നതിനും മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള നടപടികൾ തുടരുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

Related News