ജലീബ് അൽ ഷുവൈഖിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

  • 23/04/2024


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖ് പ്രദേശത്ത് നിന്ന് ഏഷ്യക്കാരനായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ അക്രമം നടന്നതിന്റെ സൂചനകളുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. റിപ്പോർട്ട് ലഭിച്ചയുടൻ, സുരക്ഷാ, അന്വേഷണ, ഫോറൻസിക് സംഘങ്ങൾ സംഭവസ്ഥലത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനൽ സംശയങ്ങൾ നിലനിൽക്കുന്നതിനാൽ അധികൃതർ പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ട്. മരണകാരണം കണ്ടെത്താൻ മൃതദേഹം ഫോറൻസിക് പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

Related News