പൊലീസുകാരൻ ചമഞ്ഞ് വീഡിയോ കോൾ; നഷ്ടമായത് 1,226 ദിനാർ

  • 23/04/2024


കുവൈത്ത് സിറ്റി: വീഡിയോ കോൾ തട്ടിപ്പിന് ഇരയായ കുവൈത്തി പൗരന് നഷ്ടമായത് 1,226 ദിനാർ. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സെൻട്രൽ ബാങ്കിൻ്റെയും മാധ്യമങ്ങളുടെയും നിരവധി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും കുവൈത്തി പൗരൻ വഞ്ചനയിൽ വീഴുകയായിരുന്നു. ബാങ്ക് രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി എന്ന് തെറ്റുദ്ധരിപ്പിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് വിളിച്ചാണ് കുവൈത്തി പൗരനിൽ നിന്ന് തട്ടിപ്പുകാരൻ ആവശ്യമായ വിവരങ്ങൾ കൈക്കലാക്കിയത്. 

അൽ മുത്‌ല പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പൊലീസ് യൂണിഫോം ധരിച്ച് കുവൈത്തി ഭാഷ നന്നായി സംസാരിക്കുന്ന ആളിൽ നിന്നാണ് തനിക്ക് വീഡിയോ കോൾ ലഭിച്ചതെന്ന് പൗരൻ പറഞ്ഞു. വിളിച്ചയാൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ളയാളാണെന്ന് അവകാശപ്പെടുകയും കുവൈത്തി പൗരന്റെ രഹസ്യ സുരക്ഷാ കോഡ് ഉൾപ്പെടെയുള്ള ബാങ്ക് കാർഡ് വിശദാംശങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. തട്ടിപ്പുകാരനെ വിശ്വസിച്ച് വിവരങ്ങൾ കൈമാറിയതോടെ പണം നഷ്ടപ്പെടുകയായിരുന്നു.

Related News