10 ദിനാറിന് ഹോം ഡെലിവറി; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

  • 23/04/2024


കുവൈത്ത് സിറ്റി: മദ്യ നിർമ്മാണത്തിന് മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്ത് സാൽമിയയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ. പ്രാദേശികമായി ഉൽപ്പാദിപ്പിച്ച 213 കുപ്പി മദ്യവുമായാണ് പ്രതികൾ പിടിയിലായത്. ടാക്‌സിയിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മദ്യക്കുപ്പികൾ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഒഴിഞ്ഞ സ്ഥലത്ത് മറ്റൊരു കാറിനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന ടാക്സി കണ്ടതോടെ സംശയം തോന്നി പട്രോളി​ഗ് വിഭാ​ഗം നടപടികൾ സ്വീകരിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ടാക്‌സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രവാസികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ചോദ്യം ചെയ്യലിൽ, വിൽപനയ്ക്കായി മദ്യം നിർമ്മിച്ചതാണെന്നും ഹോം ഡെലിവറിയായി ഒരു കുപ്പി 10 ദിനാറിനാണ് വിൽക്കുന്നതെന്നും പ്രതികൾ സമ്മതിച്ചു.

Related News