പൊതു സ്വത്ത് കയ്യേറ്റം; കുവൈത്തിൽ 210 നിയമലംഘനങ്ങൾ കണ്ടെത്തി

  • 22/04/2024


കുവൈത്ത് സിറ്റി: ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസിൻ്റെ നിർദേശപ്രകാരം രാജ്യത്തുടനീളം മുനിസിപ്പൽ ചട്ടങ്ങളും സംവിധാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പരിശ്രമങ്ങൾ ശക്തമാക്കി കുവൈത്ത് മുനിസിപ്പാലിറ്റി. ക്രമസമാധാനം നിലനിർത്തുന്നതിനും സ്വത്ത് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കർശനമായ ഫീൽഡ് പരിശോധനകൾ ടീമുകൾ നടത്തുന്നുണ്ട്. 

ബ്രാഞ്ച് ഡയറക്ടർ എം. മുബാറക് അൽ അജ്മിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഏപ്രിൽ ആദ്യം മുതൽ കഴിഞ്ഞ ശനിയാഴ്ച വരെ വിപുലമായ പര്യടനങ്ങൾ നടത്തുന്നുണ്ടെന്ന് ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ലംഘനങ്ങൾ നീക്കം ചെയ്യൽ വിഭാഗം മേധാവി ഫഹദ് അൽ മുവൈസ്രി പറഞ്ഞു. പരിശോധനയിൽ മുനിസിപ്പൽ ഇൻസ്പെക്ടർമാർ 210 പൊതു സ്വത്ത് കയ്യേറ്റങ്ങൾ കണ്ടെത്തി. പ്രത്യേകിച്ച് ഫർവാനിയ ഗവർണറേറ്റിനുള്ളിൽ വാടക ആവശ്യങ്ങൾക്കായി പാർക്കിംഗ് സ്ഥലങ്ങളും കുടകളും അനധികൃതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിനെതിരെ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

Related News