പ്രധാനമന്ത്രിക്ക് ഡെപ്യൂട്ടി അമീറിന്റെ ചുമതല നൽകി കുവൈത്ത് അമീർ

  • 22/04/2024



കുവൈത്ത് സിറ്റി: ഡെപ്യൂട്ടി അമീറായി സത്യപ്രതിജ്ഞ ചെയ്യാൻ സർക്കാർ രൂപീകരണ ചുമതലയുള്ള പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിനെ അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ ജാബർ അൽ സബാഹ് ഞായറാഴ്ച സ്വീകരിച്ചു. അമീരി ദിവാൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിനെ ഡെപ്യൂട്ടി അമീറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഒപ്പുവച്ചിരുന്നു. കിരീടാവകാശിയുടെ നാമകരണം വരെ ഈ പദവിക്ക് സാധുതയുണ്ടാകുമെന്നും പ്രധാനമന്ത്രി ഈ ഉത്തരവ് പാലിക്കുകയും ദേശീയ അസംബ്ലിയെ അറിയിക്കുകയും ചെയ്യണമെന്നും അമീരി ഉത്തരവിൽ പറയുന്നു.

Related News