ഉള്ളി കണ്ണെരിയിക്കുമോ? കേരളത്തില്‍ വില കുതിക്കുന്നു

  • 20/10/2020

സംസ്ഥാനത്ത് ഉള്ളി, സവാള വില വീണ്ടും വര്‍ധിക്കുന്നു. അപ്രതീക്ഷിത മഴ വിളകളെ ബാധിച്ചതിനാലാണ് സവാള ഉള്‍പ്പടെയുള്ള പച്ചക്കറികള്‍ക്ക് സംസ്ഥാനത്ത് വില വര്‍ധിച്ചത്. കഴിഞ്ഞ മാസം സാവളയ്ക്ക് കിലോയ്ക്ക് 30 മുതല്‍ 35 വരെയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ അത് ഉയര്‍ന്ന് 90 രൂപവരെയത്തി. കിലോയ്ക്ക് 65 രൂപ വിലയുണ്ടായിരുന്ന ഉള്ളിക്ക് ഇപ്പോള്‍ 115 രൂപയായിട്ടുണ്ട്. ക്യാരറ്റാണ് വലി രീതിയില്‍ വില ഉയര്‍ന്ന മറ്റൊരു പച്ചക്കറി. ഒരു കിലോ ക്യാരറ്റിന് 100 രൂപയാണ് ഇപ്പോഴത്തെ വില. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ക്കെല്ലാം വില കൂടുകയാണ്. നവരാത്രി സീസണ്‍ വില വര്‍ധനയ്ക്ക് മറ്റൊരു കാരണമാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്ക് മുകളില്‍ പച്ചക്കറി വില വര്‍ധനയും സാധാരണക്കാരനെ വലിയ രീതിയില്‍ ബാധിക്കും. ബീന്‍സ്, കാബേജ്, ബീറ്റ് റൂട്ട് എന്നീ പച്ചക്കറികള്‍ക്കും വില കൂടുന്നുണ്ട്.

Related Articles